മുന്‍ ജഡ്ജിയും ഭാര്യയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍

മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ റെനിഗുണ്ടയിലെ എന്‍ജിനീയറിങ് കേളേജിന് സമീപം റെയില്‍ പാളത്തില്‍ നിന്ന് കണ്ടെടുത്തതായി ഡി.എസ്.പി രമേഷ് ബാബു അറിയിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍ (62), ഭാര്യ വിജയലക്ഷ്മി (56) എന്നിവരാണ് മരിച്ചത്. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുധാകറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളതായി പോലീസ് അറിയിച്ചു.

pathram:
Related Post
Leave a Comment