ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്ന് അമല്‍ നീരദ്

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തിയ ‘വരത്തന്‍’ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ അമല്‍ നീരദിന് പറയാനുള്ളത് സഹനിര്‍മാതാവായ നസ്രിയയെക്കുറിച്ചാണ്. ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ‘ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാന്‍ ലിറ്റില്‍ സ്വായംപ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ’ അമല്‍ നീരദ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് ഇങ്ങനെ പറഞ്ഞത്.

pathram:
Related Post
Leave a Comment