എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ അഞ്ചാം സീസണില്‍ ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിന് ബംഗളൂരു തോല്‍പ്പിച്ചു. 41ാം മിനിറ്റില്‍ സൂപ്പര്‍താരം മിക്കു നിര്‍ണായക ഗോള്‍ നേടിയാണ് ബംഗളൂരുവിന്റെ വിജയം.
ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ തുലച്ച രണ്ട് സുവര്‍ണാവസരങ്ങളും ബെംഗളൂരുവിനായി മിക്കു നേടിയ തകര്‍പ്പന്‍ ഗോളുമാണ് ഹൈലൈറ്റ്‌സ്. ചെന്നൈ പന്ത് കൈവശം വച്ച് കളിച്ചപ്പോള്‍ അതിവേഗം പ്രത്യാക്രമണം സംഘടിപ്പിക്കുന്നതിലാണ് ബെംഗളൂരു ശ്രദ്ധവെച്ചത്.
4231 ശൈലിയിലാണ് ഇരുടീമുകളും കളിച്ചത്. ചെന്നൈ ജെജെ ലാല്‍പെഖൂലയെ ഏക സ്‌െ്രെടക്കറായും റാഫേല്‍ അഗുസ്‌തോയെ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ഇറക്കി. ബെംഗളൂരു മിക്കുവിനെ മുന്നില്‍നിര്‍ത്തി സുനില്‍ഛേത്രി ഉദാന്തസിങ് സിസ്‌കോ ഹെര്‍ണാണ്ടസ് ത്രയത്തെ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും കളിപ്പിച്ചു.
19ാം മിനിറ്റിലാണ് ചെന്നൈ ആദ്യ സുവര്‍ണാവസരം തുലച്ചത്. ഗ്രിഗറി നെല്‍സനും ജെര്‍മന്‍പ്രീതും ചേര്‍ന്നുണ്ടാക്കിയ മുന്നേറ്റത്തില്‍നിന്ന് പന്ത് ലഭിച്ച ലാല്‍ പെഖൂല പ്രതിരോധനിരയെ ഒഴിവാക്കി പന്ത് പോസ്റ്റിന് സമാന്തരമായി നല്‍കി. എന്നാല്‍ ഓടിക്കയറിയ ജെര്‍മന്‍ പ്രീതിന് പന്ത് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല PaydayNow .
Leave a Comment