വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്തമഴയുണ്ടാകും; അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നാളെ മുതല്‍ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴ ശക്തമായി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും ഉത്തവില്‍ പറയുന്നു.

27ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും കനത്ത ജാഗ്രത ആവശ്യമാണെന്നും അറിയിപ്പുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular