ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ധോണി നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാലാണ് ധോണിക്ക് നായകത്വം നല്‍കിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം ഏകദിനമാണിത്.
രോഹിത് ശര്‍മക്ക് പുറമെ ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബൂംമ്ര, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധവാന് പകരം അംബാട്ടി റായിഡുവാണ് ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍.
Leave a Comment