പ്രേമം പലരേയും വട്ടാക്കുമെന്ന് സുഡാനിയിലെ ഉമ്മമാര്‍… ഡാകിനി തകര്‍ക്കും

വ്യത്യസ്ത ഗെറ്റപ്പില്‍ സുഡാനിയിലെ ഉമ്മമാര്‍ എത്തുന്ന ഡാകിനിയുടെ ട്രെയിലര്‍ റിലീസായി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തില്‍ എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

സേതു ലക്ഷമി, പോളി വത്സന്‍,ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്,രഞ്ജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. എല്ലാര്‍ക്കും ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പാണ് ചിത്രത്തില്‍.
സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥയും കൈകാര്യം ചെയ്യുന്നത്. ബി. രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram:
Related Post
Leave a Comment