നടിയെ ആക്രമിച്ച കേസ് വിവാദമായപ്പോള്‍ താര സംഘടന അമ്മ ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നമ്പോഴും ദിലീപിനുവേണ്ടി പ്രാര്‍ഥിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സമാനമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബിഷപിനും കന്യാസ്ത്രീക്കും ഒപ്പം നിന്നുകൊണ്ടാണ് ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ ഉന്നതാധികാര സമിതി (സിബിസിഐ) രംഗത്തെത്തിയത്. അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനും പരാതിക്കാരിയായ കന്യാസ്ത്രീക്കും അടക്കം കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നാണ് സിബിസിഐ പറഞ്ഞത്. മാധ്യമങ്ങളില്‍നിന്നു കേസിനെക്കുറിച്ചു മനസ്സിലാക്കുന്നു. ദുഃഖകരമായ സമയമാണിത്.
ബിഷപ് ഫ്രാങ്കോയ്ക്കും കന്യാസ്ത്രിക്കും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയ്ക്കും അടക്കം എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സത്യം പുറത്തു കൊണ്ടുവരുന്നതിനാവശ്യമായ നിയമനടപടികള്‍ പ്രതീക്ഷിക്കുന്നതായും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എന്നാല്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും താര സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
Leave a Comment