ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം, കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്നിരുന്ന, പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്.

കഴിഞ്ഞ ദിവസം മുതലാണ് ഇവര്‍ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നിരാഹാരം തുടങ്ങിയത്.അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന ഹൈക്കോടതി ജംഗ്ഷനിലെ സമരം 12ാം ദിവസത്തിലേക്ക് കടന്നു.സാമൂഹ്യപ്രവര്‍ത്തക പി.ഗീതയും എ.ഐ.സി.സി അംഗം പ്രൊഫ. ഹരിപ്രിയയും നിരാഹാരം തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular