ധവാന് സെഞ്ച്വറി, ഏഷ്യാകപ്പില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ദുബായ്: ഏഷ്യാകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോങിനെതിരെ ബാറ്റിങ് തുടങ്ങിയ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. ധവാന്റെ പതിനാലാം ഏകദിന സെഞ്ച്വറിയാണിത്.

നേരത്തെ അമ്പാട്ടി റായിഡു അര്‍ധശതകം നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും അമ്പാട്ടി റായിഡുവിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് 23 റണ്‍സെടുത്താണ് മടങ്ങിയത്. റായിഡു 70 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മടങ്ങി. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. ധവാന്‍ 113 റണ്‍സ് ആണ് അടിച്ചെടുത്തിരിക്കുന്നത്.

ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ റാത് ആദ്യം ഇന്ത്യയെ ബാറ്റിങിന് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ നിരയില്‍ 20കാരനായ ബോളര്‍ ഖലീല്‍ അഹമ്മദ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment