ദിലീപിനെതിരെ മൂന്ന് നടിമാര്‍ വീണ്ടും രംഗത്ത്

കൊച്ചി:ദിലീപിനെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്.

നേരത്തെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഡബ്ലിയൂ.സി.സി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

വിചാരണപോലും തുടങ്ങുന്നതിന് മുമ്പ് തിരിച്ചടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഡബ്യുസിസി ചോദിച്ചു.താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നിരുന്നു.

pathram desk 2:
Related Post
Leave a Comment