വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നു.
ആന്‍ഡ്രോയിഡ് ഫോണുകളിലും സ്വൈപ് ടു റിപ്ലൈ സംവിധാനമൊരുക്കാനാണ് വാട്ട്‌സാപ് തയാറാകുന്നത്. ഓരോ മെസേജുകള്‍ക്കും മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സംവിധാനമാണ് സ്വൈപ് ടു റിപ്ലൈ. വലത് വശത്തേക്ക് ഒരു പ്രത്യേക മെസേജ് സ്വൈപ് ചെയ്യുന്നതിലൂടെ വാട്‌സാപ് സ്വയമേ തന്നെ മെസേജിനെ മറുപടി കൊടുക്കാനായി തയാറാക്കും.
ഈ സംവിധാനം ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആന്‍ഡ്രോയിഡില്‍ ഇത് വന്നിരുന്നില്ല. ആന്‍ഡ്രോയിഡ് വാട്‌സാപിലെ പുതിയ അപ്‌ഡേറ്റായ 2.18.282 ല്‍ ഈ സംവിധാനം ലഭ്യമാകും.
വാട്‌സാപില്‍ ഡാര്‍ക്ക് മോഡ് സംവിധാനങ്ങള്‍ വരുന്നെന്നും അതിന്റെ പണിപ്പുരയുലാണ് താങ്ങളെന്നും സോഫ്റ്റ് വെയര്‍ ഭീമന്മാരായ ഡബ്ലിയു.എ.ബീറ്റഇന്‍ഫൊ ട്വിറ്ററിലൂടെ അറിയിച്ചു. കറുപ്പ് നിറത്തിലുള്ള പശ്ചാത്തലമാണ് ഡാര്‍ക്ക് മോഡിന്റെ പ്രത്യേകത.