ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചാര്‍ സമിതി യോഗത്തിന്റെതാണ് ശുപാര്‍ശ. ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് സമിതി ശുപാര്‍ശ ചെയ്തത്

മലയാളികള്‍ക്കിടയില്‍ ജിന്‍സണിന്റെ പേര് മാത്രമാണ് സമിതി പരിഗണിച്ചത്. യോഗം തുടരുകയാണ്.ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് കൊച്ചാര്‍ കമ്മറ്റിയുടെതാണ് ശുപാര്‍ശ ചെയ്തു. അശ്വനി നാച്ചപ്പ, കമലേഷ് മേത്ത, സംരേഷ് ജംഗ്, വിമല്‍കുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് നല്‍കിയ സംഭാവനകളാണ് ഖേല്‍ രത്നാപുരസ്‌കാര പരിഗണനയ്ക്ക് കൊച്ചാര്‍ സമിതി തെരഞ്ഞടുക്കാന്‍ ഇടയായത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.

pathram desk 2:
Related Post
Leave a Comment