ദിലീപിന് രാജ്യം വിടാന്‍ കോടതി അനുമതി നല്‍കി; രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് എറണാംകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ 7 രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസ് കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.

നേരത്തേ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രൊസിക്യൂഷന്‍ കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹരജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

pathram desk 2:
Related Post
Leave a Comment