തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും ഉള്‍പ്പെടെ പുതിയ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: വീണ്ടും പുതിയ മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍. ടൊവിനോ തോമസ് നായകനായ തീവണ്ടി, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവ കൂടാതെ രണം, ഒരു പഴയ ബോംബ് കഥ, മറഡോണ, തുടങ്ങിയ മലയാള സിനിമകളാണ് തമിഴ് റോക്കേഴ്‌സില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

തമിഴ് ചിത്രങ്ങളായ യൂ ടേണ്‍, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളും സൈറ്റിലുണ്ട്. ഈ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.

നേരത്തെ റിലീസ് ആകുന്ന ദിവസം തന്നെ സിനിമകളുടെ വ്യാജ കോപ്പി തമിഴ് റോക്കേഴ്‌സില്‍ എത്തിയതോടെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന കുറച്ചുകാലം തീയേറ്റര്‍ പ്രിന്റ് ഇറങ്ങുന്നത് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വ്യാജന്‍മാര്‍ സജീവമായിരിക്കുകായാണ്.

pathram:
Related Post
Leave a Comment