ലോക്സഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ഏകോപന സമിതിയെ എ കെ ആന്റണി നയിക്കും

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് ഏകോപന സമിതിയെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുള്ള സമിതിയെ നിശ്ചയിച്ചത്. ജയ്റാം രമേശാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍.

മുതിര്‍ന്ന നേതാവ് പി ചിദംബരമാണ് പ്രകടനപത്രിക സമിതി ചെയര്‍മാന്‍. രാജീവ് ഗൗഡ മാനിഫെസ്റ്റോ കമ്മിറ്റി കണ്‍വീനര്‍. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി ആനന്ദ് ശര്‍മ്മയെയും നിയമിച്ചു. പവന്‍ ഖേരയാണ് സമിതി കണ്‍വീനര്‍.

ഒമ്പത് പുതിയ എഐസിസി സെക്രട്ടറിമാരെയും, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയെയും രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നിയമിച്ചിരുന്നു. ഭക്തചരണ്‍ദാസാണ് തെലങ്കാന സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍. ജോതിമണഇ സെന്നിമലൈ, ശര്‍മ്മിഷ്ഠ മുഖര്‍ജി എന്നിവരാണ് സമിതി അംഗങ്ങള്‍.

pathram desk 2:
Related Post
Leave a Comment