വീണ്ടും അധോലോക നായകനായി മമ്മൂട്ടി, ചിത്രത്തിന് പേരിട്ടു

കൊച്ചി:ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാമതൊരു ചിത്രത്തിനായി ഒരുമിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘അമീര്‍’ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.\

വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗ്രേറ്റ്ഫാദറിന് ശേഷം ഹനീഫ് തിരക്കഥയെഴുതുന്ന സിനിമയാകും ഇത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

ഒരു അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment