കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ‘സര്‍പ്രൈസ്’ , വൈറല്‍ വീഡിയോ

ബറോഡ: അച്ഛന് ഒരു കിടിലന്‍ സര്‍പ്രൈസ് കൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ.കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹാര്‍ദിക് പിതാവിന്റെ കവിളത്ത് സ്നേഹചുംബനം നല്‍കി. അപ്രതീക്ഷിതമായി മകനെ കണ്ടപ്പോഴുള്ള സന്തോഷം അച്ഛന്‍ പാണ്ഡ്യയുടെ മുഖത്തും പ്രകടമായിരുന്നു. കിടന്നുകൊണ്ടു തന്നെ മകനെ ആശ്ലേഷിച്ച ഹിമാന്‍ഷു പാണ്ഡ്യയ്ക്കാകട്ടെ മകനെ കണ്ടതിലുള്ള സന്തോഷം അടക്കാനായില്ല.

ഇതിന്റെ വീഡിയോ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഹാര്‍ദിക് വീട്ടിലേക്ക് തിരിച്ചെത്തിയത്. അച്ഛനെ അദ്ഭുതപ്പെടുത്തുമ്പോള്‍ എന്ന കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ ആരാധകരുമായി പങ്കുവച്ചത്.

ഏഷ്യാ കപ്പില്‍ ചൊവ്വാഴ്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

pathram desk 2:
Related Post
Leave a Comment