ഭര്‍ത്താവിനെ സംശയം; യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച ഭാര്യ കുടുങ്ങി

തിരുവനന്തപുരം: ഭര്‍ത്താവിനു മറ്റൊരു യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ ആ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളോടൊപ്പം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. മുമ്പു കുളത്തൂരില്‍ താമസിച്ചിരുന്ന കണ്ണമ്മൂല സ്വദേശി രഞ്ജുവിനെ (34) ആണു തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജു വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നു പൊലീസ് പറഞ്ഞു. മോര്‍ഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു രഞ്ജു അറസ്റ്റിലായത്. അശ്ലീല പ്രൊഫൈലുണ്ടാക്കാന്‍ രഞ്ജുവിനെ സഹായിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ തുമ്പ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular