ടൊവീനോ കൊടും ഭീകരനെന്ന് സംയുക്ത !! ‘ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി’

കൊച്ചി: ടൊവീനോ ഒരു ഭീകര ആക്ടറാണെന്ന് തീവണ്ടിയിലെ നായിക സംയുക്താ മേനോന്‍. തുടക്കക്കാരി എന്ന നിലയില്‍ ടൊവീനോയില്‍ നിന്ന് പഠിക്കാനേറെയുണ്ടെന്നും സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

‘എന്ത് റിസ്‌കി ഷോട്ടാണെങ്കിലും ടോവിനോ തിരിച്ചൊന്നും പറയില്ല. തുരുത്തിനകത്തുള്ള ഒരു പാട്ടുസീനില്‍ ഇവര്‍ രണ്ട് മരത്തടി കെട്ടിവെച്ച് അതിന് മുകളിലൂടെ ഓടുന്ന ഒരു രംഗമുണ്ട്. ഒരാളെ തല്ലാനായിട്ട് ഓടിക്കുന്ന സീനാണ്. നടക്കാന്‍ പോലും വലിയ പാടായ ആ മരത്തടിക്ക് മുകളിലൂടെ ടൊവി നിസ്സാരമായി ഓടിക്കയറി’ സംയുക്ത പറയുന്നു.

‘ആ കഥാപാത്രമായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ അങ്ങിനെയാണ്. അതു പോലെ ഒരു പാട് സ്വീക്വന്‍സുകളുണ്ട് ആ സിനിമയില്‍. തുടക്കക്കാരി എന്ന നിലയില്‍ അഭിനയത്തില്‍ മാത്രമല്ല സ്വഭാവത്തിലും ടൊവീനോയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’. സംയുക്ത കൂട്ടിച്ചേര്‍ത്തു.
കിസ്സിംഗ് സീന്‍, വെറുതെ വന്ന ഒരു സ്വീക്വന്‍സല്ല. വലിയൊരു അര്‍ത്ഥമുള്ള സീന്‍ കൂടിയാണത്. അതു കൊണ്ടാണ് പ്രേക്ഷകര്‍ അത് ഏറ്റെടുത്തതെന്നും സംയുക്ത പറഞ്ഞു.

‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഭൂരിപക്ഷം ആളുകളും പറയുന്നത് ക്ലൈമാക്‌സ് രംഗം പൊളിച്ചുവെന്നാണ്. ഒരു നടിയെന്ന നിലയ്ക്ക് വളരെ മനോഹരമായ ഒരു സന്ദേശം എനിക്ക് സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്. ട്രോളുകള്‍ കാണുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു ഈ രംഗം ഹിറ്റാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന്’ സംയുക്ത പങ്കുവെക്കുന്നു.

pathram desk 2:
Related Post
Leave a Comment