ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു; 44 പേര്‍ക്ക് പരിക്ക്, എട്ടു പേരുടെ നില ഗുരുതരം

ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്‍പുര്‍ണിയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത്.

ചിന്‍പുര്‍ണിയില്‍നിന്നും ഹോഷിയര്‍പുരിലേക്ക് പോകുകയായിരുന്ന ഹിമാചല്‍ പ്രദേശ് റോഡ്വേസ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment