പി.സി ജോര്‍ജിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയില്‍ സംസാരിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന്‍ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ടിവിയില്‍ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വിഷയത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയായിരുന്നു.

അതേസമയം ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേശീയ വനിത കമ്മീഷന്‍. പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ രാജ്യവ്യാപകമായി പിസിക്കെതിരെ പ്രതിഷേധമുയരുകയാണ്.

pathram desk 1:
Related Post
Leave a Comment