രജനീകാന്തിനും വിജയ് സേതുപതിക്കൊപ്പം മണികണ്ഠന്‍ ആചാരിയും

രജനീകാന്തിനും വിജയ് സേതുപതിക്കൊപ്പം മണികണ്ഠന്‍ ആചാരിയും. രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘പേട്ട’യിലാണ് മലയാളതാരം മണികണ്ഠന്‍ ആചാരി അഭിനയക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി ലക്ക്‌നൗവില്‍ വിജയ് സേതുപതിക്കൊപ്പമാണ് താനെന്ന് മണികണ്ഠന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ വാര്‍ത്ത പുറത്തു വിട്ടത്.
കഴിഞ്ഞ ദിവസം പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടനാണ് മണികണ്ഠന്‍ ആചാരി.

pathram:
Related Post
Leave a Comment