ഓഡിഷന് സഹായിക്കാന്‍ കോഓര്‍ഡിനേറ്ററായി പോയി സിനിമയിലേക്ക് എത്തിയ കഥ പറഞ്ഞ് നടി ശ്രീവിദ്യ

ഒരു പഴയ ബോംബ് കഥയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ. പുതിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സത്യത്തില്‍ താന്‍ നടിയാകാന്‍ ഉദ്ദേശിച്ചിരുന്നില്ല വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് വന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി രണ്ടുവര്‍ഷംമുമ്പ് കണ്ണൂരില്‍ നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓര്‍ഡിനേറ്ററായി പോയ ശ്രീവിദ്യയാണ് പിന്നീട് സിനിമയില്‍ താരമായി മാറിയത്.

അധ്യാപകരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിലാണ് ഓഡിഷനില്‍ പങ്കെടുത്തതെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ശ്രീവിദ്യ പറയുന്നു. ഒന്നരമാസത്തിനുശേഷംതന്നെ അഭിനയിക്കാന്‍ വിളിച്ചനേരത്ത് വല്ലാതെ ത്രില്ലടിച്ചു. അന്ന് അവര്‍ നല്‍കിയ പ്രോത്സാഹനം എന്നും സ്‌നേഹമായി തന്നോടൊപ്പമുണ്ടാവണമെന്നാണ് ആഗ്രഹം.

ഈ കൂട്ടത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില പേരുകളാണ് എല്‍.പി. സ്‌കൂളില്‍ സംഗീതം പഠിപ്പിച്ച ഗീത ടീച്ചറുടേതും ഭര്‍ത്താവ് ബാലകൃഷ്ണന്‍ മാഷിന്റേതും. ബോംബ് കഥ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകന്‍ ഷാഫിയും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും കുടുംബവും നല്‍കിയ പിന്തുണയും പ്രോത്സാഹനവും പുതുമുഖമെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നെന്നും നടി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment