പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കില്ലെങ്കിലും പോലീസ് പ്രാഥമിക അന്വേഷണം നടത്തും. ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മൊഴിയെടുക്കലിന് മുന്നോടിയായാണ് തിരക്കിട്ട നീക്കം. അതേസമയം, പാര്‍ട്ടിയുടെ അച്ചടക്കനടപടി പ്രതീക്ഷിക്കുന്നതിനാല്‍ പി.കെ. ശശിയും പ്രതിരോധനീക്കം തുടങ്ങി.
കെഎസ്യു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് ഡിജിപി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടിയിരിക്കുകയാണ്.
യുവതിയോ യുവതിയുടെ മാതാപിതാക്കളോ മറ്റു ബന്ധുക്കളോ രേഖാമൂലം പരാതി നല്‍കുമ്പോള്‍ കേസെടുക്കാമെന്നാണ് പൊലീസ് ഇതുവരെ സ്വീകരിച്ചിരിക്കുന്ന നയം. അതേസമയം, പാര്‍ട്ടി അന്വേഷിക്കുമെന്നു പറയുമ്പോഴും അന്വേഷണം ഏതു ഘട്ടത്തിലാണെന്നു വ്യക്തതയില്ല. ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ സമയം അവസാനിച്ചതിനാല്‍ യുവതി ഇനി പരാതി പിന്‍വലിക്കാന്‍ സാധ്യതയില്ല. പരാതിപ്രകാരം പി.കെ. ശശി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടി അനിവാര്യമാണെന്നു യുവതിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം നിലപാടെടുത്തു കഴിഞ്ഞു.
ഇതിനെ പ്രതിരോധിക്കാനും എംഎല്‍എ നീക്കം തുടങ്ങി. സിപിഐഎം ചെര്‍പ്പുളശേരി ഏരിയാകമ്മിറ്റി അംഗങ്ങളെയും മണ്ഡലത്തിലെ ബ്രാഞ്ചുവരെയുള്ള നേതാക്കളെയും ഒപ്പം നിര്‍ത്തണം. ഇതിനായി പ്രത്യേകം യോഗം വിളിച്ചാണ് എംഎല്‍എയുടെ നീക്കം.
Leave a Comment