ആറ് വര്‍ഷങ്ങള്‍ക്കു ശേഷ അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്.
അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്തേ ലണ്ടന്റെ രണ്ടാം ഭാഗമാണ് നമസ്‌തേ ഇംഗ്ലണ്ട്. വിപുല്‍ അമൃത ലാല്‍ തന്നെയാണ് ആ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.
പഞ്ചാബ് , ധാക്ക, ബ്രൂസെല്‍സ് ,ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.് പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇതെന്ന് തീര്‍ച്ച. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.
Leave a Comment