നടി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ബംഗാളിലെ പ്രമുഖ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൗത്ത് കൊല്‍ക്കത്ത കാരിയായ നടി ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ ഗാങ്ടോക്കിലേക്ക് പോകാനായിരുന്നു മുറിയെടുത്തത്. എന്നാല്‍ രാവിലെ ഹോട്ടല്‍ ബോയ് ചെന്ന് വിളിച്ചപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും ഡോര്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. നിരവധി ബംഗാളി സിനിമയില്‍ അഭിനയിച്ചിട്ടുള്ള പായല്‍ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഈയിടെയാണ് നടി വിവാഹമോചിതയായത്. ഒരു കുട്ടിയുണ്ട്

pathram desk 2:
Leave a Comment