കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം; ബിജെപി സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് സംവിധായകന്റെ പ്രതികരണം

നടന്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാര്‍ത്ഥിയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ നിഷാദ്. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നും അതാണ് ശരിയെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ, ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും, കമന്റ്‌സിനും, അല്‍പായുസ്സ് എന്ന് സാരം…കാരണം കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം..

എം. എ നിഷാദിന്റെ കുറിപ്പ് വായിക്കാം

പ്രചരിക്കുന്ന വാര്‍ത്തകള്‍ അതിന്റെ നിചസ്ഥിതി അറിയാതെ അല്ലെങ്കില്‍ അദ്ദേഹം പറയാതെ പ്രതികരിക്കില്ല ഞാന്‍. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് യുക്തി രഹിതം. അങ്ങനെ തന്നെ. അതാണ് ശരി..

മോഹന്‍ലാല്‍ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാന്‍ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.. അതൊരാളുടെ അവകാശം. ഒരാള്‍ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധര്‍മവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി, അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ…(അതായത് മണ്ടത്തരങ്ങളില്‍ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )

മോഹന്‍ലാലിനെ, ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും, കമന്റ്‌സിനും, അല്‍പായുസ്സ് എന്ന് സാരം…കാരണം കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം..(അദ്ദേഹത്തിന്റെ തന്നെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നിന്നും കടമെടുത്ത പഞ്ച് ഡയലോഗ്)..

അപ്പോള്‍ പറഞ്ഞ് വരുന്നത്, തിരുവനന്തപുരത്തിന് മാത്രമല്ല ലോക മലയാളികള്‍ക്ക് വേണം ലാല്‍ എന്ന നടനെ…അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്…അപ്പോള്‍ എല്ലാ സേവാക്കാരും ഗോ ടു യുവര്‍ ക്ലാസ്സസ്..

ആ..എന്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞ ശേഷം. ബൈ ദ് ബൈ..ചങ്ക് ചാക്കോച്ചി അണ്ണന്‍, പുതു സംഘി ജോയ് മാത്യൂ അവര്‍കള്‍…ബി കെയര്‍ഫുള്‍..മേജര്‍ സാബ് വരെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി..അപ്പോഴാ…

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്നുമായിരുന്നു വാര്‍ത്ത. ഇതിനിടെ മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിക്കുക കൂടി ചെയ്തതോടെ വാര്‍ത്തയ്ക്ക് പ്രാധാന്യമേറി.

pathram:
Leave a Comment