മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന ചെയ്ത് നടി കങ്കണ

കേരളത്തിനെ സഹായിക്കാന്‍ ബോളിവുഡില്‍ നിന്നും കങ്കണാ റണാവതും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്തത്. തുക ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചു. ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.

കേരളത്തിലെ പ്രളയവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ പോലും ഷൂട്ടിങ് തിരക്കുകളുണ്ടായിരുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കങ്കണ പറഞ്ഞു.

‘രാജ്യത്തെ മുഴുവന്‍ ജനങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കേരളത്തിലെ ജനങ്ങളെ സഹായിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. നല്‍കുന്ന തുക എത്ര ചെറുതാണെങ്കിലും അത് കേരളത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് മുഴുവന്‍ രാജ്യത്തിന്റെയും പ്രാര്‍ഥനയും പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ട്. അവരുടെ വേദനയും നഷ്ടവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് അവര്‍ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തും’- കങ്കണ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment