‘നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയര്‍ത്തിപ്പിടിച്ചവരാണ് മലയാളികള്‍, അത് തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ സംഘപരിവാര്‍ കണ്ണട ഊരിമാറ്റണം’:അര്‍ണബിനെ വിമര്‍ശിച്ച് ജയരാജന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടയില്‍ കേരളത്തെ മോശമായി ചിത്രീകരിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനകം തന്നെ കേരളത്തിലെ പല പ്രമുഖരും അര്‍ണബിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി.ജയരാജനും അര്‍ണബിന്റെ അല്‍പബുദ്ധിയെ പരിഹസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്നും പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയാറായിരിക്കുന്നത് എന്നും അര്‍ ണബിനെക്കുറിച്ച് ജയരാജന്‍ കുറിപ്പില്‍ പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കില്‍ ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനുവേണ്ടി പഠിച്ച്, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയാറായിരിക്കുന്നത്.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അല്‍പബുദ്ധി തന്നെയാണ് അദ്ദേഹത്തിനും എന്നു കരുതണം. സംഘപരിവാര്‍ രാഷ്ട്രീയത്തിനു മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കില്‍ മലയാളികളെക്കുറിച്ച് അദ്ദേഹത്തിന് ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ല.

ഗോസ്വാമിയുടെ ആസമിനേക്കാള്‍ പലകാര്യങ്ങളിലും ലോകത്തോട് മത്സരിക്കുന്നവരാണു കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചര്‍ച്ച ചെയ്യുകയാണിന്ന്. നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയര്‍ത്തിപ്പിടിച്ചവരാണു കേരളവും മലയാളികളും. അത് തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ സംഘപരിവാര്‍ കണ്ണട ഊരിമാറ്റി, മാധ്യമപ്രവര്‍ത്തകന്റെ ശരിയായ കാഴ്ച നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കേണ്ടതുണ്ട്; ദേശീയ മാധ്യമപ്രവര്‍ത്തകന്റെ നിലവാരത്തിലേക്ക് ഗോസ്വാമി ഉയരേണ്ടതുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment