കേരളത്തോടുള്ള അവഗണന; മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ; മലയാളികള്‍ ഒന്നിക്കുന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് മോദി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്.

ഇത്രയും വലിയ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ആദ്യം മലയാളികളെ ചൊടിപ്പിച്ചത്. ദേശീയദുരന്തനിവാരണ മാര്‍ഗ നിര്‍ദേശപ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചത്.

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സൗജന്യ അരി നല്‍കാനാവില്ലെന്നായിരുന്നു ആദ്യം കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചത്. കേരളം ആവശ്യപ്പെട്ട ഒരുലക്ഷത്തി പതിനെണ്ണായിരും മെട്രിക് ടണ്‍ അരി നല്‍കാനാവില്ലെന്നും എണ്‍പത്തി ഒമ്പതിനായിരം മെട്രിക് ടണ്‍ അരി നല്‍കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചത്. എന്നാല്‍ സൗജന്യമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കിലോയ്ക്ക് 25 രൂപ വീതം 228 കോടി രൂപ നല്‍കണം എന്നായിരുന്നു ആദ്യം കേന്ദ്രം അറിയിച്ചത്.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കേന്ദ്രം തീരുമാനം തിരുത്തുകയായിരുന്നു. ദുരിതാശ്വാസമായി ഒരു മാസത്തേക്ക് സൗജന്യമായാണ് കേരളത്തിന് അരി അനുവദിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന് നല്‍കിയ കത്ത് പ്രകാരമാണെങ്കില്‍ അരി വില കേരളം നല്‍കിയില്ലെങ്കില്‍ അര്‍ഹതപ്പെട്ട കേന്ദ്രവിഹിതത്തില്‍നിന്ന് തിരിച്ചു പിടിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിദേശ സഹായം കേരളത്തിന് ലഭിക്കുന്നതിലും കേന്ദ്രം എതിര്‍പ്പ് പ്രകടപ്പിച്ചതോടെയാണ് മലയാളികള്‍ കൂടുതല്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. പട്ടി ഒട്ട് തിന്നുകയുമില്ല പശുവിനെ ഒട്ട് തീറ്റിക്കുകയുമില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്.

pathram desk 1:
Related Post
Leave a Comment