കേരളം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടുപേരും ഇതില്‍ പങ്കാളികളാകണം; മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തുറന്ന കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് ഏകദേശം കണക്കാക്കുന്നത്. സാധനങ്ങളുടെ നഷ്ടം പണം കൊണ്ടു നികത്താനാകുമെങ്കിലും പൂര്‍ണ്ണമായി തകര്‍ന്ന മനസ്സുകളെ തിരികെ പിടിക്കാന്‍ ഇതുമാത്രം പോരാ. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ഗവേഷകരുടെ നിഗമനത്തില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ സുല്‍ഫി നൂഹു.

ലാലേട്ടനും മമ്മൂക്ക്ക്കും ഒരു തുറന്ന കത്ത്

പ്രിയ ലാലേട്ടാ ,മമ്മുക്ക,

സുഖമാണെന്നു കരുതുന്നു .

കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കാലമാണ് ഓണക്കാലം.കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളില്‍.ഇക്കൊല്ലവും അതേ.

എന്നാല്‍ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്.10 ലക്ഷം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആയിരുന്നു. കേരളം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍.ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പൊയി. ബാക്കിയുള്ളവര്‍ അതിന്റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവര്‍ അവിടെ തങ്ങാനാണ് സാധ്യത.

ഒരുപക്ഷേ ആദ്യ ദിവസങ്ങളില്‍
കേരള തീരത്തിലെ മല്‍സ്യ തൊഴിലാളികള്‍ ചെയ്ത ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിഞ്ഞിരുക്കുന്നു..ജീവന്‍ പണയംവച്ചു ജീവനുകള്‍ തിരിച്ചു പിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്.

എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടര്‍മാരും ഐ.എം.എ യുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ചവ്യാധികളിള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

അതോടൊപ്പം ഇതില്‍ പലരും കടുത്ത മാനസിക ആഘാതം നേരിടാന്‍ സാധ്യത ഉള്ളവരാണ്.പോസ്‌റ് ട്രൗമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാന്‍ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടുള്ള നിങ്ങള്‍ രണ്ടു പേരും ,ലാലേട്ടനും മമ്മുക്കയും ഇതില്‍ ഒന്നു പങ്കാളികളാകണം.നിങ്ങള്‍ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവര്‍ക്കും പ്രചോദനം ആകും .

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ തൊട്ടടുത്ത മെഡിക്കല്‍ ക്യാമ്പിലോ പ്രളയബാധിദരുടെ വീടുകളിലോ ഒന്നു വരണം .ഒരു പാട്ട് പാടണം. പറ്റുമെങ്കില്‍ ഒരു സദ്യ ഉണ്ണെണം. ഒരല്പസമയം ചിലവഴക്കണം.അവരെ ഒന്നു ചിരിപ്പിക്കണം.ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക ,ഒരു പക്ഷേ പകര്‍ച്ചവ്യാധികളിലേക്ക് അവര്‍ പോകില്ലായിരിക്കാം.മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും ,ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാന്‍ തടസ്സം നില്‍ക്കും.

ലാലേട്ടാ ,ഒരു പക്ഷേ അവരില്‍ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികള്‍ ആയെക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു.

അതുകൊണ്ടു ഒന്നു വരണം .ഞങ്ങളില്‍ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും .മാനസിക രോഗ വിദഗ്ധര്‍ ഉള്‍പ്പെടെ.

നിങ്ങള്‍ തുടക്കമിടാന്‍ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‌സിലിംഗ്.

കേരളത്തിന്റെ രണ്ടു വല്യേട്ടന്‍ന്മാരും ആവശ്യപെടണം ,എല്ലാവരും അതിനോട് ചേരാന്‍ .,ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉള്ള ഈ ചെറിയ വലിയ ചികിത്സയില്‍.
അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയില്‍!

ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ച മലയാളികളോടൊപ്പം നില്‍ക്കാന്‍ വരണം .

അപ്പൊ വരുമല്ലോ

സസ്‌നേഹം

ഡോ.സുല്‍ഫി നൂഹു .

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

pathram desk 1:
Related Post
Leave a Comment