മന്ത്രി വിഎസ് സുനില്‍കുമാറിനെയും ആര്‍എസ്എസ് കാര്യവാഹക് ആക്കി !! ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ചാക്ക് എടുത്തു,

കൊച്ചി: മന്ത്രി വി എസ് സുനില്‍കുമാറിനെ ‘ആര്‍എസ്എസ് കാര്യവാഹക് ആക്കി’ സംഘപരിവാര്‍ പ്രചാരണം. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ആര്‍എസ്എസ് നെക്സ്റ്റ്ഡോര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ദേശീയതലത്തില്‍ നുണപ്രചരണത്തിന് ശ്രമിച്ചത്.

ആറാട്ടുപുഴ ബണ്ട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം മന്ത്രി വി എസ് സുനില്‍ കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് ആര്‍എസ്എസ് വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയത്.

”പൊലീസ് മേധാവിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍എസ്എസ് കാര്യവാഹക്. പരമാവധി പ്രചരിപ്പിക്കൂ… റീട്വീറ്റ് ചെയ്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിക്കൂ” എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്.

എന്നാല്‍ ചിത്രത്തില്‍ ഉള്ളയാള്‍ കേരളത്തിലെ മന്ത്രിയാണെന്ന് കാര്യം പ്രചാരകര്‍ അറിഞ്ഞില്ല. എന്നാല്‍ വി എസ് സുനില്‍കുമാറിനെ തിരിച്ചറിഞ്ഞവര്‍ കൈയോടെ പിടികൂടിയതോടെയാണ് പ്രചാരണം പൊളിഞ്ഞത്. പ്രളയക്കെടുതിയില്‍ ആര്‍എസ്എസിന് പ്രചരിപ്പിക്കാന്‍ സ്വന്തമായി ഒന്നും ഇല്ലാത്തതിനാലാണ് ഈ ഗതികേടെന്നും പരിഹാസവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ രംഗത്തെത്തി

pathram desk 2:
Related Post
Leave a Comment