സാങ്കേതിക തകരാര്‍; കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു

ആലുവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. വൈകാതെ തന്നെ ജോലികള്‍ തീര്‍ത്ത് മെട്രോ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

പ്രളയത്തെത്തുടര്‍ന്ന് സൗജന്യ സര്‍വീസ് നടത്തിയിരുന്ന കൊച്ചിന്‍ മെട്രോ ഇന്ന് മുതലാണ് യാത്രക്കായി പണം ഈടാക്കി തുടങ്ങിയത്. പ്രളയ ബാധിത സമയത്തില്‍ നിരവധിയാളുകള്‍ക്കാണ് മെട്രോ സേവനങ്ങള്‍ ഉപകാരപ്രദമായത്.

pathram desk 1:
Related Post
Leave a Comment