ഇതു കുറച്ച് കടുത്ത കൈയ്യായിപ്പോയി…!!! കാമുകിയുടെ പിണക്കം മാറ്റാന്‍ കാമുകന്‍ ചെയ്തത്

പൂനെ: പിണങ്ങിപ്പോയ കാമുകിയുടെ പിണക്കം മാറ്റാന്‍ കാമുകന്മാര്‍ പല വഴികളും സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് പൂനെ സ്വദേശിയായ നീലേഷ് എന്ന യുവാവ്. കാമുകിയുടെ പിണക്കം മാറ്റാന്‍ യുവാവ് ചെയ്തത് എന്താണെന്നറിയണ്ടേ. കാമുകിയെ അനുനയിപ്പിക്കാന്‍ നഗരത്തിലെ തൂണുകളിലെല്ലാം ‘ഷിവ്ഡെ, എന്നോട് ക്ഷമിക്കൂ’ എന്ന ബോര്‍ഡ് തൂക്കിയാണ് ശ്രമിച്ചത്. നഗരത്തില്‍ 300 ഓളം ബോര്‍ഡുകളാണ് നീലേഷും സുഹൃത്തുക്കളും കൂടി തൂക്കിയിട്ടത്.

കുറച്ച് പണച്ചെലവ് ഏറിയതാണ് 25കാരനായ നീലേഷിന്റെ ക്ഷമാപണം. 300 ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 72,000 ഓളം രൂപയാണ് ചെലവാക്കിയത്. എന്നാല്‍ കാമുകി ക്ഷമിച്ചാലും നിലേഷിനോട് ക്ഷമിക്കാന്‍ പോലീസും പുനെ പിംപ്രി- ചിന്‍ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും തയ്യാറായില്ല. നീലേഷിനെതിരെ കേസെടുത്തിരിക്കുകയാണ് അവര്‍.

നിലേഷിനെയും ബോര്‍ഡ് തൂക്കാന്‍ സഹായിച്ച സുഹൃത്ത് വിലാസ് ഷിന്‍ഡെയേയും തേടി നടക്കുകയാണ് പോലീസ്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഫ്ളെക്സ് പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയാണ് പോലീസ്.

pathram desk 1:
Related Post
Leave a Comment