ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി യൂസഫലിയുടെ മരുമകനും,50 കോടിയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:പ്രളയം ദുരിതം വിതച്ച കേരളത്തില്‍ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇ ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍ 50 കോടിയുടെ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മരുമകനാണ് ഷംസീര്‍ വയലില്‍.

ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ കേരളം പ്രളയം മുഖേന നേരിട്ട ദുരിതങ്ങള്‍ പരിഹരിക്കുന്നതിനും അതിനായി നൂതനവും പരിസ്ഥിതിയനുകൂലവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രയോഗിക്കുന്നതിനുമാണ് പദ്ധതി.വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂര്‍ത്തീകരിക്കും.

ഏറ്റവും പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന മേഖലകളില്‍ ധന വിനിയോഗം നടത്തി പ്രളയ ബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണ് വി.പി.എസ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment