കൊല്ലം അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം : കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെന്ന് സൂചന. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ലൈന്‍ മാറിയോടി ലോറിയില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ച് സൂചന നല്‍കിയത്.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ്‌ ്രൈഡവര്‍ അബ്ദുള്‍ അസീസ്, ലോറി ്രൈഡവര്‍ ചെങ്കോട്ട സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്.ഇന്നു പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ലോറിയുടെ ്രൈഡവര്‍ ഗണേശനെ മണിക്കൂറുകള്‍ പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പരിക്കേറ്റ എട്ടോളം പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ രാവിലെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment