ഒടിയന്റെ ഭാഗമാകാന്‍ അജയ് ദേവ്ഗണും…!!!

മലയാളി സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഭാഗമാകാന്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണും എത്തുന്നു. പ്രകാശ് രാജും മഞ്ജു വാരിയരും അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.

എന്നാല്‍, ചിത്രത്തില്‍ അഭിനയിക്കുന്നതിനല്ല താരം എത്തുന്നത്, പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എന്‍.വൈ. വി.എഫ്.എക്സ്. വാലയാണ് ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കുന്നത്. വിഎഫ്എക്സിന് വളരെയധികം സാധ്യതകളുള്ള ചിത്രമാണ് ഒടിയന്‍.

ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്.

pathram desk 1:
Related Post
Leave a Comment