പ്രളയക്കെടുതികളില്‍ പെടാതെ നിങ്ങള്‍ സുരക്ഷിതരാണോ..? ഫേസ്ബുക്ക് ചോദിക്കുന്നു…!

കേരളത്തില്‍ എങ്ങും മഴക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കടന്നുപോകാത്ത ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നുപോകുകയാണ് മലയാളികള്‍. അതിനിടെ കേരളത്തിന്റെ ദുരിതത്തിനൊപ്പം ഫെയ്‌സ്ബുക്കും പങ്കുചേരുന്നു.

ദി ഫ്‌ലഡിംഗ് എക്രോസ് കേരള, ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് പേജുതന്നെ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക്. അതില്‍ ആര്‍ യൂ സേഫ് എന്ന സേഫ്റ്റി ചെക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കെടുതിയുടെ ഫോട്ടോകളും വീഡിയോകളും പേജില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. കേരളത്തിലെ കാലവര്‍ഷക്കെടുതി അതോടെ ഫെയ്‌സ്ബുക്കിന്റെ ട്രെന്‍ഡിംഗില്‍ ഒന്നായി മാറിയിരിക്കുകയാണ്.

കേരളത്തിലെ ഒരു സംഭവം ഫെയ്‌സ്ബുക്കിന്റെ കൈസ്രിസ് റെസ്‌പോണ്‍സ് പേജില്‍ വരുന്നത് ഇതാദ്യമായാണ്. പതിനായിരക്കണക്കിനാളുകള്‍ ഇതിനകം സേഫ്റ്റി ചെക് സംവിധാനം ഉപയോഗപ്പെടുത്തി തങ്ങള്‍ സുരക്ഷിതരാണെന്ന വിവരം സുഹൃത്തുക്കളുമായി പങ്കുവെച്ചു കഴിഞ്ഞു.

pathram:
Leave a Comment