സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപ ചുമട്ടുതൊഴിലാളിയ്ക്ക്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചുമട്ടുതൊഴിലാളിക്ക്. തകഴി ജങ്ഷനിലെ ചുമട്ടുതൊഴിലാളിയായ തകഴി സന്തോഷ്ഭവനില്‍ ഗോപാലകൃഷ്ണനെയാണ് 62-ാം വയസില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയില്‍ എന്‍.വി. 477466 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

അമ്പലപ്പുഴ ശ്രീവത്സം ലോട്ടറി ഏജന്‍സി വഴി വിതരണം ചെയ്ത ടിക്കറ്റ് തകഴി ജങ്ഷനിലെ വില്‍പ്പനക്കാരനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ വാങ്ങിയത്. കാലങ്ങളായി ഭാഗ്യക്കുറിയെടുക്കുന്ന ആളാണ് ഗോപാലകൃഷ്ണന്‍. എന്നാല്‍ ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ തകഴി ശാഖയില്‍ നല്‍കി. സരസമ്മയയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. തകഴിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സന്തോഷ്‌കുമാര്‍, സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ഗോപകുമാര്‍ എന്നിവര്‍ മക്കളും.

pathram desk 1:
Related Post
Leave a Comment