നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണോ?…..എങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ വണ്ടി കയറിക്കോ !

കൊച്ചി:സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം എന്ന വാചകത്തോടെയാണ് കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. നല്ല വണ്ണമുള്ള 23നും 28നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും ഫോട്ടോയും ഫോണ്‍നമ്പറും സഹിതം 7025729818 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം.

സംവിധായകനും കാമറാമാന്‍മാരുമായ സമീര്‍ താഹിറിന്റേയും ഷൈജു ഖാലിദിന്റേയും ഉടമസ്ഥതയിലുള്ളതാണ് ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്.

pathram desk 2:
Related Post
Leave a Comment