‘ഇന്ദ്രന്‍സേട്ടാ ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു, അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല’

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദംകൊണ്ട് തിളക്കം മങ്ങിയത് ഇന്ദ്രന്‍സിന്റെ നേട്ടത്തിനാണെന്ന് സംവിധായകന്‍ സജിത് ജഗദ്നന്ദന്‍.ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന്, വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ലെന്നും സജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സജിത് ജഗദ്നന്ദന്റ പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.

രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്നേഹിക്കുന്നവര്‍ പൊളിച്ചു തന്നു. ഓണ്‍ സ്‌ക്രീന്‍ മാസ്സിനെ പുച്ഛിച്ചവര്‍ ഓഫ് സ്‌ക്രീന്‍ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.

നിങ്ങളില്‍, യോഗ്യര്‍ ഇന്ദ്രന്‍സ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാള്‍ മഹത്തരമാണ്. ഇന്ദ്രന്‍സേട്ടാ ,ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.

pathram desk 2:
Related Post
Leave a Comment