‘തീവണ്ടി’ ഓണത്തിന് ഓടും ! ഇനി മാറ്റമില്ല…!

കൊച്ചി:യുവതാരം ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി ഉടന്‍ എത്തുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓണം റിലീസായാണ് തീവണ്ടി എത്തുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയമാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. മുന്‍പ് രണ്ടു തവണ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ചിത്രത്തില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ചെയിന്‍ സ്‌മോക്കറാണ്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

pathram desk 2:
Related Post
Leave a Comment