രഘു അണ്ണന്‍ മാസ്സ് അല്ല….ക്ലാസ്സാണ്, ബിജു മേനോന്‍ നായകനായി എത്തുന്ന പടയോട്ടം ട്രെയിലര്‍ എത്തി

കൊച്ചി: ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചെങ്കല്‍ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ഹരീഷ് കണാരന്‍,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

pathram desk 2:
Related Post
Leave a Comment