ബിന്ദുവിനും മകള്‍ക്കും സഹായ വാഗ്ദാനവുമായി വിഡിയോ കോള്‍ ചെയ്തു പ്രവാസി മലയാളി എത്തി; പിന്നാലെ നഗ്‌നതാ പ്രദര്‍ശനം; കൊടും ക്രൂരതക്കെതിരെ സാഷ്യല്‍മീഡിയ (വീഡിയോ)

കൊച്ചി:കേരള ജനതയുടെ മനസ്സുലച്ച വാര്‍ത്തയായിരുന്നു ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടിവരുന്ന ഒരമ്മയുടെ ജീവിതം. കൊടുങ്ങല്ലൂര്‍ സ്വദേശിയും ക്രൈം ഫോട്ടോഗ്രാഫറുമായ ബിന്ദു എന്ന അമ്മയുടെയും മകളുടെയും ജീവിതം സമൂഹമാധ്യമങ്ങളിലൂടെയും അതിനൊപ്പം മുഖ്യധാരാമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ സുമനസ്സുകളുടെ വലിയ സഹായമാണ് ഇവരെ തേടിയെത്തിയത്. എന്നാല്‍ ഈ അമ്മയും കുഞ്ഞും ഇപ്പോള്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച ഒരുമനുഷ്യന്റെ ചെയ്തിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്ത് വിളിച്ച ഒരു പ്രവാസി മലയാളി ബിന്ദുവിനെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയായിരുന്നു. ഫോണ്‍ വിളിച്ച ശേഷം കുട്ടിയെ കാണണം എങ്കില്‍ സഹായം ചെയ്യാം എന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വിഡിയോ കോള്‍ ചെയ്തു ലൈംഗികാവയവയം പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. നിരവധി അശ്ലീല മെസ്സേജുകളാണ് ഈ നമ്പറില്‍ നിന്ന് വന്നതെന്ന് ബിന്ദു ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ഇയാള്‍ക്കെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പറും പങ്കുവെച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment