തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലയ്ക്ക് കാരണം മന്ത്രവാദമെന്ന് പൊലീസ്. കൃഷ്ണന്റെ മാന്ത്രിക ശക്തി കൈവശപ്പെടുത്താന്‍ വേണ്ടിയാണ് മുഖ്യപ്രതി അനീഷ് ക്രൂരമായ കൃത്യം നടത്തിയതെന്ന് ഇടുക്കി എസ്പി കെബി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൃഷ്ണന്റെ പരികര്‍മ്മിയായ അനീഷും സുഹൃത്ത് ലിബീഷുമാണ് കൊലപാതകം നടത്തിയത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി
മന്ത്രവാദിയായ കൃഷ്ണന്റെ പരികര്‍മ്മിയായ അനീഷും പൂജകളും മന്ത്രവാദവും നടത്തിയിരുന്നു. അനീഷ് ചെയ്യുന്ന മന്ത്രവാദം ഫലിക്കാത്തതിന് കാരണം കൃഷ്ണനാണെന്നും തന്റെ കഴിവ് കൃഷ്ണന്‍ അപഹരിച്ചതായും അനീഷ് വിശ്വസിച്ചു. ഇതാണ് കൊലയ്ക്ക് ഇടയാക്കിയത്. കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ കൃഷ്ണനൊപ്പമുള്ള മൂന്നൂറ് മൂര്‍ത്തിയുടെ ശക്തിയും അപൂര്‍വ താളിയോലകളും തന്റെ കൈവശം വന്നുചേരുമെന്നും അനീഷ് കരുതി. ഇതിനായി ആറുമാസം മുന്‍പ് തന്നെ ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു
കൃഷ്ണനും കുടുംബത്തിനും സമീപവാസികളുമായും ബന്ധുക്കളുമായും യാതൊരു ബന്ധവുമില്ലായിരുന്നു. ഇതുകൊണ്ട് തന്നെ കൊലപ്പെടുത്തിയാല്‍ ആരും അറിയില്ലെന്ന് ഇവര്‍ മനസ്സിലാക്കി. രാത്രി 12 മണിക്ക് വീട്ടിലെത്തിയ ഇവര്‍ ആദ്യം ഫ്യൂസ് ഊരി. കൃഷ്ണനെ വീട്ടിന് പുറത്തെത്തിക്കണമെങ്കില്‍ കൃഷ്ണന്‍ മക്കളെ പോലെ പോറ്റുന്ന ആടുകളെ മര്‍ദ്ദിക്കുകയായിരുന്നു മാര്‍ഗം. ഇതിനായി കൈയില്‍ കരുതിയ ബൈക്കിന്റെ പൈപ്പുകൊണ്ട് ആടിനെ മര്‍ദ്ദിച്ചു. ആടിന്റെ കരച്ചില്‍ കേട്ട് അടുക്കള വഴി പുറത്തിറങ്ങിയ കൃഷ്ണനെ ഇതേ പൈപ്പ് ഉപയോഗിച്ച് തലയക്കടിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ ഓരോരുത്തരെയും ഇവര്‍ അടിച്ചുവീഴ്ത്തി.
കൃഷ്ണനെ വീടിന് പുറത്തുവെച്ചാണ് അടിച്ചുവീഴ്ത്തിയത്. പിന്നാലെ എത്തിയ ഭാര്യയെ പിന്‍വശത്തെ മുറിയില്‍ വെച്ച് തലയ്ക്കടിച്ചുവീഴ്ത്തി. മകളുടെ മുഖം പൊത്തിപ്പിടിച്ച അനീഷിന്റെ കൈയില്‍ കടിയേറ്റിട്ടുണ്ട്. കുതറിയോടിയെ മകളെ മറ്റൊരുമുറിയിലാണ് അടിച്ചുവീഴ്ത്തിയത്. ഏറ്റവും ഒടുവിലാണ് മാനസിക അസ്വസ്ഥതയുള്ള മകനെ ആക്രമിച്ചത്. കൊലനടത്തി അന്ന് ഇവര്‍ മടങ്ങി. പിറ്റേന്ന് രാത്രി എത്തിയാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്.
Leave a Comment