അടൂര്‍: റോഡിലെ കുഴികള്‍ കൊണ്ട് പൊറുതിമുട്ടി സമരം ചെയ്ത് മടുത്തപ്പോള്‍ പത്തനംതിട്ട അടൂരിലെ കെഎസ്യുക്കാര്‍ പ്രതിഷേധത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. നാട്ടിലെ റോഡുകളുടെ ഏറ്റവും നല്ല കുഴികള്‍ കണ്ടെത്താനുള്ള മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്യു.
പാതാളക്കുഴികളായി മാറിയ അടൂരിലെ കുഴികളില്‍ വീണ് നിരവധി അപകടങ്ങളാണ് നിരന്തരം സംഭവിക്കുന്നത്. മഴക്കാലമായതോടെ അവസ്ഥ ഭീകരമാകുകയും ചെയ്തു. ഭരണകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തിയും കുഴികളില്‍ വാഴനട്ടുമൊക്കെ പ്രതിഷേധിച്ച് മടുത്തപ്പോഴാണ് കെഎസ്യു പുത്തന്‍ ആശയുമായി രംഗത്ത് വന്നിരിക്കുന്നത്.
കുഴികളുടെ മികച്ച ചിത്രമെടുത്തു നല്‍കുന്നവര്‍ക്ക് സമ്മാനമുണ്ട്. എന്‍എസ്യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തിലിന്റെ നേത്യത്യത്തിലാണ് മത്സരം. ആഗസ്റ്റ് 15 രാത്രി പത്ത് മണി വരെ ചിത്രങ്ങള്‍ അയക്കാം. ഒന്നാം സ്ഥാനത്തിന് 501 രൂപയും കണ്ണടയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 301രൂപയും, മൂന്നാം സ്ഥാനത്തിന് 201 രൂപയും നല്‍കും.
Leave a Comment