സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നാടക അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗസ്റ്റ് അധ്യാപകന്‍ തന്റെ ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

ഓഗസ്റ്റ് ഒന്നിനാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ഒരു പരീക്ഷ സംഘടിപ്പിക്കാനെത്തിയ അധ്യാപകന്‍ തന്റെ ശരീര ഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരീക്ഷയുടെ ഭാഗമായി അധ്യാപകനൊപ്പം വിദ്യാര്‍ത്ഥി അഭിനയിക്കേണ്ടതുണ്ടായിരുന്നു. ഈ സമയം അധ്യാപകന്‍ തന്നെ കടന്ന് പിടിക്കുകയും ശരീര ഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിക്കുകയും ചെയ്തെന്ന് യുവതി പരാതിയില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment