പ്രസവിച്ച് മൂന്ന് മണിക്കൂര്‍ തികയും മുമ്പ് അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു!!! കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ന്യൂഡല്‍ഹി: പ്രസവിച്ച് മൂന്ന് മണിക്കൂറിര്‍ തികയുന്നതിന് മുമ്പേ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു. മോത്തി നഗറിലെ ആശുപത്രിയില്‍ ഡല്‍ഹി സ്വദേശി റീത്താ ദേവിയാണ് സ്വന്തം കുഞ്ഞിനെ ജനിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മുറിയിലെത്തിയ നഴ്സാണ് കുഞ്ഞിനെ അനക്കമറ്റ നിലയില്‍ കണ്ടത്. സംശയം തോന്നി ഡോക്ടര്‍മാരെ അറിയിച്ചതോടെ മരണം സ്ഥിരീകരിച്ചു. ഇതോടെ അമ്മ കരയാന്‍ തുടങ്ങി.

പ്രസവ വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മോത്തിനഗറിലെ ഇ.എസ്.ഐ സ്വകാര്യ ആശുപത്രിയില്‍ ദേവിയെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ 3.30ന് ഇവര്‍ പ്രസവിക്കുകയും ഏഴു മണിക്ക് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ആശുപത്രി അധികൃതര്‍ ഇത് സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് കുഞ്ഞിന്റെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഇതോടെ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ചോദ്യം ചെയ്തു. അങ്ങനെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുഞ്ഞുമുള്ള തനിക്ക് ഇനിയും ഒരു പെണ്‍കുഞ്ഞിനെക്കൂടി വേണ്ടെന്ന് തോന്നിയെന്നും അതിനാലാണ് കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ജനിക്കാത്തതിലെ നിരാശയില്‍ താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ സമ്മതിച്ചു.

pathram desk 1:
Related Post
Leave a Comment