കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്സിക്യൂട്ടീവ് അംഗം ഹണി റോസ് രംഗത്ത്.വനിതാ ജഡ്ജിയും വിചാരണക്കോടതി തൃശൂരില്‍ വേണമെന്ന ആവശ്യവുമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി വെളിപ്പെടുത്തി.
പുതിയ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ഹര്‍ജിയില്‍ ആദ്യം ഉണ്ടായിരുന്നില്ല. അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. ആരാണ് ഇങ്ങനെയൊരു കാര്യം കൂട്ടിച്ചേര്‍ത്തതെന്ന് അറിയില്ല. നടിക്ക് പോസിറ്റീവായ കാര്യത്തിന് മാത്രമെ കൂടെ നില്‍ക്കൂവെന്ന് ഹണി പ്രതികരിച്ചു.
അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചത്. അമ്മ സംഘടനയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരെ ആക്രമണത്തെ അതിജീവിച്ച നടി തന്നെ രംഗത്തെത്തി. താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നും സംഘടനയിലെ അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്നുമായിരുന്നു നടി പറഞ്ഞത്.