സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക്; സംവിധാനം ചെയ്യുന്നത്…

കൊച്ചി:പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി മലയാളത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ മാദകറാണി മലയാളത്തില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാറ് ലവ് ആണ് ഒമറിന്റെ പൂര്‍ത്തിയാകാനുള്ള ചിത്രം. ഇത് കൂടാതെ ഏഴ് ചിത്രങ്ങളാണ് ഒമറിന് കരാറായിരിക്കുന്നത്. ബാബുആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍, ചങ്ക്സിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ് ഇതില്‍ ആദ്യം തുടങ്ങുന്നത്. ഹാപ്പിവെഡിംഗ്, ചങ്ക്സ് എന്നീ സര്‍പ്രൈസ് ഹിറ്റുകളിലൂടെയാണ് ഒമര്‍ ലുലു എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെടുന്നത്.

പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സണ്ണി ലിയോണിനെ ശ്രദ്ധേയയാക്കി. ഇപ്പോള്‍ സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന വെബ് സീരീസാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരവിഷയം.

ഗ്ലാമറസ് ജീവിതം മാത്രമല്ല സണ്ണി ലിയോണിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും സിനിമയില്‍ വരുന്നുണ്ട്. മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക. സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലാണ് വെബ് സീരിസും.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment